നവകേരള സദസില്‍ തോമസ് ചാഴികാടനെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെ അതിരൂക്ഷമായി വിമര്‍ശിച്ച് ദീപിക പത്രത്തിന്റെ എഡിറ്റോറിയല്‍


തിരുവനന്തപുരം : നവകേരള സദസില്‍ തോമസ് ചാഴികാടനെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെ അതിരൂക്ഷമായി വിമര്‍ശിച്ച് ദീപിക പത്രത്തിന്റെ എഡിറ്റോറിയല്‍. ന​​വ​​കേ​​ര​​ള​​ത്തോ​​ട​​ല്ല ​​കാല​​ഹ​​ര​​ണ​​പ്പെ​​ട്ട നാ​​ടു​​വാ​​ഴി സം​​സ്കാ​​ര​​ത്തോ​​ടാ​​ണ് മുഖ്യമന്ത്രിക്ക് താല്പര്യമെന്ന കടുത്ത വിമര്‍ശനമാണ് ദീപിക ഉയര്‍ത്തിയിരിക്കുന്നത്.  ‘കൊ​ടു​ത്ത​ത് എം​പി​ക്ക്, കൊ​ണ്ടത് ജ​ന​ങ്ങ​ൾ​ക്ക്’ എന്ന തലക്കെട്ടിലുള്ള ഇന്നത്തെ എഡിറ്റോറിയലിലാണ് പിണറായിക്കെതിരെകടുത്ത വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. 


ദീപിക പത്രത്തിന്റെ എഡിറ്റോറിയലിന്റെ പൂർണ്ണരൂപം 
മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ഭാ​​ഷ​​യും ഭാ​​വ​​വും ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ൽ അ​​ധി​​ഷ്ഠി​​ത​​മാ​​യൊ​​രു ന​​വ​​കേ​​ര​​ള​​ത്തോ​​ട​​ല്ല, കാ​​ല​​ഹ​​ര​​ണ​​പ്പെ​​ട്ട നാ​​ടു​​വാ​​ഴി സം​​സ്കാ​​ര​​ത്തോ​​ടാ​​ണ് ചേ​​ർ​​ന്നു നി​​ൽ​​ക്കു​​ന്ന​​ത്. മു​​ന്ന​​ണി​​യി​​ലെ ക​​ക്ഷി​​യെ​​ന്ന നി​​ല​​യി​​ൽ ചാ​​ഴി​​കാ​​ട​​നും അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പാ​​ർ​​ട്ടി​​ക്കും അ​​തു ക​​ണ്ടി​​ല്ലെ​​ന്നു ന​​ടി​​ക്കേ​​ണ്ടി വ​​ന്നേ​​ക്കാം. പ​​ക്ഷേ, ത​​ങ്ങ​​ളു​​ടെ നീ​​റു​​ന്ന പ്ര​​ശ്ന​​ങ്ങ​​ളോ​​ടു മു​​ഖ്യ​​മ​​ന്ത്രി ന​​ട​​ത്തി​​യ പ്ര​​തി​​ക​​ര​​ണം ജ​​ന​​ങ്ങ​​ളു​​ടെ ആ​​ത്മാ​​ഭി​​മാ​​ന​​ത്തി​​നേ​​റ്റ മു​​റി​​വു ത​​ന്നെ​​യാ​​ണ്.
Previous Post Next Post