മാനവീയം വീഥിയിൽ വീണ്ടും സംഘർഷം… യുവാക്കള്‍ പൊലീസുമായി ഏറ്റുമുട്ടി



തിരുവനന്തപുരം: മാനവീയം വീഥിയിൽ വീഥിയിൽ വീണ്ടും സംഘർഷം. ക്രിസ്തുമസ് ആഘോഷിക്കാൻ എത്തിയ യുവാക്കളും പൊലീസും തമ്മിലാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ എഎസ്ഐ അടക്കമുള്ള പൊലീസുകാർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു.

നൈറ്റ് ലൈഫ് ആരംഭിച്ചത് മുതൽ മാനവീയം വീഥിയിൽ കൂട്ടത്തല്ലായിരുന്നു. പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതെ നിസ്സാര കാര്യങ്ങൾക്ക് ലഹരിയുടെ പിടിയിൽ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു പലരും. 

ഇത് തലവേദനയായതോടെ പൊലീസ് നിയന്ത്രണങ്ങളും നിരീക്ഷണവും ശക്തമാക്കിയിരുന്നു.
Previous Post Next Post