നവകേരള സദസ് സമയത്ത് മികച്ച സുരക്ഷാ ജോലികൾ ചെയ്ത പോലീസുകാർക്ക് ഗുഡ് സർവീസ് എൻട്രി ഉൾപ്പെടെയുള്ള ഉപഹാരം നൽകാനുള്ള നീക്കത്തിനെതിരെ യു.ഡി.എഫ്
ആക്രമകർക്ക് ഗുഡ് സർവീസ് എൻട്രിയാണ് സർക്കാർ നൽകുന്നതെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ ആരോപിച്ചു. സർക്കാരിന്റെ ഈ നടപടിയെ കോടതിയിൽ ചോദ്യം ചെയ്യുമെന്നും ഹസൻ പറഞ്ഞു.

നവകേരള സദസിന് മികച്ച സുരക്ഷ ഒരുക്കിയ പോലീസുകാർക്ക് പ്രത്യേക സമ്മാനം നൽകും. സിവിൽ പോലീസ് ഓഫീസർ മുതൽ ഐജി വരെയുള്ള പോലീസ് ഉദ്യോഗസ്ഥർക്കാണ് അവാർഡ്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാറിന്റേതാണ് നടപടി. പോലീസ് മികച്ച പ്രവർത്തനമാണ് നടത്തിയതെന്ന് എഡിജിപി വിലയിരുത്തി. സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചവർക്ക് ഗുഡ് സർവീസ് എൻട്രി നൽകാൻ എസ്പിമാർക്കും ഡിഐജിമാർക്കും നിർദേശം നൽകിയിട്ടുണ്ട്.
Previous Post Next Post