ക്രിസ്മസ് തലേന്ന് വീട്ടില്‍ നക്ഷത്രം തെളിയിക്കവെ വൈദ്യുതാഘാതമേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം


അരൂര്‍: ക്രിസ്മസ് ദീപാലങ്കാരത്തിനിടെ വൈദ്യുതാഘാതമേറ്റ് ഗൃഹനാഥന്‍ മരിച്ചു. അരൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പൊടിയേരി ജോസാ(കോണ്‍ട്രാക്ര്-60)ണ് മരിച്ചത്

ക്രിസ്മസ് തലേന്ന് വീട്ടുമുറ്റത്ത് നക്ഷത്രം തെളിയിക്കവേയാണ് വൈദ്യുതാഘാതമേറ്റത്. തുടര്‍ന്ന് ഹൃദയാഘാതമുണ്ടായി. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ട്രീസാമ്മ. മക്കള്‍: സുനില്‍, റിന്‍സി, റിന്‍ജു, മരുമക്കല്‍: ഷൈജന്‍, ജോളി, സൗമ്യ.
Previous Post Next Post