നടപ്പാലം തകര്‍ന്നുണ്ടായ അപകടം; സംഘാടകര്‍ക്കെതിരെ കേസ്നെയ്യാറ്റിന്‍കരയില്‍ താല്‍ക്കാലിക നടപ്പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ സംഘാടകര്‍ക്കെതിരെ കേസെടുത്തു. അനധികൃതമായി നടപ്പാലം നിര്‍മിച്ചതിനാണ് പൂവാര്‍ പോലീസ് കേസെടുത്തത്. നെയ്യാറ്റിന്‍കരയിലെ തിരുപുറം പഞ്ചായത്തിലെ പുറുത്തിവിളയില്‍ ക്രിസ്മസ് ഫെസ്റ്റിനായി നിമ്മിച്ചതായിരുന്നു നടപ്പാലം.

നട്ടെല്ലിന് പരിക്കേറ്റ കാഞ്ഞിരംകുളം സ്വദേശിനി ലൈലയെ തിരുവനന്തപുരം കിംസില്‍ പ്രവേശിപ്പിച്ചു. അഞ്ച് പേർ നെയ്യാറ്റിൻകരയിലെ നിംസില്‍ ചികിത്സയിലാണ്. അപകടത്തിൽപെട്ടവർക്ക് നിംസ് ആശുപത്രി സൗജന്യ ചികിത്സ പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also:  സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധന ഉടന്‍?; സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി
സംഘാടകരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. തടികൊണ്ട് നിര്‍മിച്ച പാലമാണ് തകര്‍ന്നത്. വാട്ടര്‍ഷോ കാണാന്‍ ആളുകള്‍ കൂട്ടത്തോടെ നടപ്പാലത്തിലേക്ക് കയറിയതാണ് അപകടത്തിന് കാരണമായത്.
Previous Post Next Post