സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പാസ് വേർഡ് ഇതാണ് ..??? നിങ്ങളുടെ പാസ് വേർഡ് ഇതു മായി സാമ്യമുണ്ടോ ?? എങ്കിൽ ഉടൻ മാറ്റിക്കൊള്ളൂ നിങ്ങളുടെ പാസ് വേർഡ് ..



സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതിൽ പാസ് വേർഡ് പുറത്തുവിട്ട് മാനേജ്‌മെന്റ് സ്ഥാപനമായ നോർഡ് പാസ്. ഇന്ത്യക്കാരിൽ അധികപേരും ഉപയോഗിക്കുന്ന പാസ് വേർഡ് '123456' ആണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2023ലും ഇന്റർനെറ്റ് ഉപയോക്താക്കൾ വളരെ ദുർബ്ബലമായ പാസ്‌വേഡുകൾ ഉപയോഗിക്കുന്നു എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
വിവിധ മാൽവെയറുകൾ പുറത്തുവിട്ട 6.6 ടി.ബി ഡാറ്റാബേസ് പാസ്‌വേഡുകൾ വിശകലനം ചെയ്താണ് ഇന്റർനെറ്റ് ഉപയോക്താക്കൾ വിവിധ പ്ലാറ്റ്ഫോമുകളിൽ ഉപയോഗിക്കുന്ന പാസ്‌വേർഡുകളെക്കുറിച്ച് ഗവേഷകർ പഠനം നടത്തിയത്.
അധികപേരും തങ്ങളുടെ പാസ് വേർഡിനൊപ്പം സ്ഥലങ്ങളുടെ പേരും ഉൾപ്പെടുത്തുന്നുണ്ട്. 'India@123' എന്ന പാസ്‌വേർഡ് ഉപയോഗിക്കുന്നവരുടെ എണ്ണവും നന്നേ കുറവല്ല. കൂടാതെ 'അഡ്മിൻ' എന്ന വാക്കും പലരും പാസ്‌വേർഡുകളിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

അതേസമയം കഴിഞ്ഞ വർഷം കൂടുതൽ ആളുകൾ ഉപയോഗിച്ച പാസ്‌വേർഡ് ഇന്റർനെറ്റ് ഉപയോക്താക്കൾ ഇപ്പോഴും ഒഴിവാക്കാൻ തയ്യാറായിട്ടില്ല. 'password', 'pass@123', 'password@123' എന്നിവയും ഇതുമായി സാമ്യമായ പാസ് വേർഡുകളുമാണ് ഇന്ത്യയിൽ ഈ വർഷം സാധാരണയായി ഉപയോഗിക്കുന്ന പാസ്‌വേഡുകൾ.
Previous Post Next Post