ശ്രദ്ധിക്കുക ...സംസ്ഥാനത്ത് നാളെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും,,നാളെ രാത്രി എട്ട് മുതല്‍ മറ്റന്നാള്‍ പുലര്‍ച്ചെ ആറു വരെയാണ് പെട്രോള്‍ പമ്പുകള്‍ അടച്ചിടുക. 
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പെട്രോള്‍ പമ്പുകള്‍ക്കു നേരെ നടക്കുന്ന ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് നടപടി. നാളെ രാത്രി എട്ട് മുതല്‍ മറ്റന്നാള്‍ പുലര്‍ച്ചെ ആറു വരെയാണ് പെട്രോള്‍ പമ്പുകള്‍ അടച്ചിടുക.

പ്രശ്ന പരിഹാരമുണ്ടായില്ലെങ്കില്‍ മാര്‍ച്ച് പത്ത് മുതല്‍ രാത്രി പത്ത് മണി വരെയെ പമ്പുകള്‍ പ്രവര്‍ത്തിക്കുകയുള്ളുവെന്നും അസോസിയേഷന്‍ വ്യക്തമാക്കി. ഗുണ്ടാ ആക്രമണം തടയാന്‍ ആശുപത്രി സംരക്ഷണ നിയമം പോലെ നിയമ നിര്‍മാണം വേണമെന്നാണ് ആവശ്യം. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ് ആണ് പ്രതിഷേധിക്കുന്നത്.
Previous Post Next Post