സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തന്നെ… മറ്റ് പേരുകളില്ല 

 തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. 

സംസ്ഥാന എക്സിക്യുട്ടീവിൽ ഇന്ന് വിഷയം ചര്‍ച്ചയ്ക്ക് എടുത്തപ്പോൾ അംഗങ്ങളാരും മറ്റ് പേരുകൾ നിര്‍ദ്ദേശിച്ചില്ല.

 സംസ്ഥാന കൗൺസിലിൽ ബിനോയ് വിശ്വത്തിന്റെ പേര് നിര്‍ദ്ദേശിക്കും. നാളത്തെ കൗൺസിലിൽ തീരുമാനമാകും.

അതിനിടെ എപി ജയന്റെ സ്ഥാനമാറ്റത്തെ തുടര്‍ന്ന് പത്തനംതിട്ടാ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ച മുല്ലക്കര രത്നാകരൻ സ്ഥാനമൊഴിഞ്ഞു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം സികെ ശശിധരനാണ് പകരം ചുമതല. 

ജില്ലാ സെക്രട്ടറിയായിരുന്ന എപി ജയനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് മുല്ലക്കരയ്ക്ക് ചുമതല നൽകിയത്. എന്നാൽ ജില്ലയിലെ പാര്‍ട്ടി നേതൃത്വത്തിൽ വിഭാഗീയത രൂക്ഷമായ സാഹചര്യത്തിൽ ചുമതല ഏറ്റെടുക്കാൻ മുല്ലക്കര വിമുഖത പ്രകടിപ്പിക്കുകയായിരുന്നു.
Previous Post Next Post