നവകേരള സദസിൽ കിട്ടിയ അപേക്ഷകൾ വകുപ്പുകളിലേക്ക് അയയ്ക്കുന്നതിൽ പിഴവ്; ദുരിതാശ്വാസ നിധി അപേക്ഷ അയച്ചത് നഗരസഭയ്ക്ക്…

കണ്ണൂർ : നവകേരള സദസിൽ കിട്ടിയ പരാതികൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നുവെന്ന് ആക്ഷേപം. 

കണ്ണൂരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം തേടിയുളള അപേക്ഷ പോലും നടപടിക്കായി അയച്ചത് കോർപ്പറേഷൻ ഓഫീസിലേക്കാണ്.

 ഒന്നും ചെയ്യാനില്ലാത്തതിനാൽ പരാതികൾ തിരിച്ചയക്കുകയാണ് നഗരസഭ. തരംതിരിച്ച് നൽകിയതിൽ വരുന്ന പിഴവെന്ന് ജില്ലാ ഭരണകൂടം വിശദീകരിക്കുന്നു.

നവകേരള സദസ്സിൽ കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങളിലായി കിട്ടിയത് 4857 പരാതികൾ. അത് തരംതിരിച്ച് ഓരോ വകുപ്പിലേക്കും അയച്ചു. വകുപ്പുകൾ അതത് ഓഫീസുകളിലേക്കും. അങ്ങനെ കണ്ണൂർ കോർപ്പറേഷനിലെത്തിയത് 514 പരാതികൾ. അതിലാണ് ആക്ഷേപം. കോർപ്പറേഷന് പരിഹാരം കാണാനാവാത്ത, നഗരസഭയുമായി ഒരു ബന്ധവുമില്ലാത്ത പരാതികളും കൂട്ടത്തിലെത്തി. 

നഗരസഭാ പരിധിക്ക് പുറത്തുളളയാളുടെ പരാതിയും കോർപ്പറേഷൻ ഓഫീസിലേക്ക് അയച്ചിട്ടുണ്ട്. എല്ലാ പരാതിയിലും പരിഹാരം കണ്ട്, പരാതിക്കാരനെ അറിയിച്ച്, റിപ്പോർട്ട് നൽകാനാണ് നിർദേശം
Previous Post Next Post