വികസന രംഗത്ത് സർക്കാർ വലിയ ഉത്തരവാദിത്തം ഏറ്റെടുത്ത് നടപ്പാക്കുന്നു: മന്ത്രി വി. ശിവൻകുട്ടി




സംസ്ഥാന സർക്കാർ സമഗ്ര മേഖലകളിൽ വലിയ ഉത്തരവാദിത്തം ഏറ്റെടുത്ത് നടപ്പാക്കി വരികയാണെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. 2016 ൽ സർക്കാർ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതികളിൽ 90 ശതമാനവും പൂർത്തിയാക്കിയെന്നും വികസനത്തോടുള്ള സർക്കാർ സമീപനം വലുതാണെന്നും അദ്ദേഹം പറഞ്ഞു. 

കോട്ടമൈതാനത്ത് നടന്ന പാലക്കാട് നിയോജക മണ്ഡലം നവകേരള സദസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനം അഭിമുഖീകരിച്ചിരുന്ന അവസ്ഥയിൽ മാറ്റം വരുത്തുന്നതിന് സർക്കാർ വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കി. ജില്ലയിൽ കിഫ്ബിയിലൂടെ 300 കോടിയുടെ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ വകുപ്പിൽ മാത്രം കഴിഞ്ഞ രണ്ടര വർഷത്തിൽ പി.എസ്.സിയിലൂടെ 11,171 അധാപകരെ നിയമിച്ചു. സ്കൂൾ ഉച്ചഭക്ഷണ പദ്ധതി, യൂണിഫോം ലഭ്യമാക്കൽ, പാഠപുസ്ത വിതരണം തുടങ്ങി വിദ്യാഭ്യാസ രംഗത്ത് മികച്ച മാറ്റമുണ്ടായി. അടിസ്ഥാന സൗകര്യ വികസനം സർക്കാർ നടപ്പിലാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു. നവകേരള സദസ് പൂർത്തിയാകുന്നതോടെ അടുത്ത 25 വർഷത്തേക്കുള്ള സംസ്ഥാനത്തിന്റെ വികസന കാഴ്ചപ്പാടിന്റെ ഏകദേശ രൂപമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Previous Post Next Post