നവകേരള സദസില്‍ പ്രതിഷേധിച്ചു, യുവാവിനെ വളഞ്ഞിട്ട് തല്ലി ആള്‍ക്കൂട്ടം; കാഴ്ചക്കാരായി പൊലീസ്


 
കൊച്ചി: നവകേരള സദസില്‍ പ്രതിഷേധം ഉയര്‍ത്തിയ യുവാവിന് ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദനം. കൊച്ചി മറൈന്‍ ഡ്രൈവിലെ പരിപാടിക്കിടെയായിരുന്നു യുവാവിന് നേരെ ആക്രമണം ഉണ്ടായത്. യുവാവിനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

പൊലീസിന് മുന്‍പില്‍ വച്ചായിരുന്നു യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചത്. പൊലീസ് പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും മര്‍ദനം തുടരുന്നത് വീഡിയോയില്‍ കാണാം.

വേദിയിലെത്തി പ്രതിഷേധിച്ചതിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. പരിക്കേറ്റയാള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഇയാള്‍ പരാതി നല്‍കിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
Previous Post Next Post