കോണ്‍ഗ്രസിന്റെ ബഹുജന മാര്‍ച്ച്.. പലയിടത്തും സംഘര്‍ഷം


തിരുവനന്തപുരം: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിക്കുന്നതിനെതിരെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് സംഘടിപ്പിച്ച ബഹുജന മാര്‍ച്ചില്‍ പലയിടത്തും സംഘര്‍ഷം. മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി 564 പോലീസ് സ്‌റ്റേഷനുകളിലേക്കാണ് മാര്‍ച്ച് നടത്തുന്നത്. വിവിധ സ്‌റ്റേഷനുകള്‍ക്ക് മുന്നില്‍ പോലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടി.

കണ്ണൂര്‍ വളപട്ടണം സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തളളുമുണ്ടായി. ബാരിക്കേഡുവെച്ച് മാര്‍ച്ച് പോലീസ് തടഞ്ഞെങ്കിലും ലാത്തിപിടിച്ചുവാങ്ങാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ സംഘര്‍ഷത്തിലേക്ക് കാര്യങ്ങളെത്തി. വനിതകളടക്കം നിരവധി പ്രവര്‍ത്തകരാണ് പ്രതിഷേധത്തിലുള്ളത്. അതേസമയം കോഴിക്കോട് മുക്കത്തും സംഘര്‍മുണ്ടായി. റോഡില്‍ പോലീസ് കെട്ടിയ കയര്‍ ചാടിക്കടന്ന് പ്രവര്‍ത്തകര്‍ സ്റ്റേഷനിലേക്ക് കയറാന്‍ ശ്രമിച്ചു. പ്രവര്‍ത്തകരെ പിടിച്ചുമാറ്റാന്‍ പോലീസ് ശ്രമിച്ചതോടെ ഉന്തും തളളുമുണ്ടായി.
Previous Post Next Post