ഉത്തര്‍പ്രദേശില്‍ പീഡനം എതിര്‍ക്കാന്‍ ശ്രമിച്ച ദളിത് യുവതിയെ ശര്‍ക്കര നിര്‍മാണ യൂണിറ്റിലെ ചൂടുപാത്രത്തിലേക്ക് തള്ളിയിട്ടതായി പരാതി. ബുദൗണ്‍ ജില്ലയിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ 18കാരിയായ യുവതിയെ ഡല്‍ഹിയിലെ ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. മുസാഫര്‍നഗര്‍ സ്വദേശിയായ യുവതി പ്രമോദ് എന്നയാളുടെ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച യുവതിയെ ജോലി സ്ഥലത്തെ ഉടമയും മറ്റ് മൂന്ന് പേരും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇത് ചെറുത്തപ്പോഴാണ് യുവതിയെ ശര്‍ക്കര നിര്‍മാണ യൂണിറ്റിലെ തിളച്ച ചൂടുപാത്രത്തിലേക്ക് തള്ളിയിട്ടത്. ശേഷം പ്രതികള്‍ ഓടിരക്ഷപെട്ടു. ഇവര്‍ക്ക് നേരെ ജാതിപ്രയോഗങ്ങളും പ്രതികള്‍ നടത്തിയിരുന്നതായി സഹോദരന്‍ പൊലീസിന് മൊഴി നല്‍കി.
യുപിയില്‍ പീഡനശ്രമം എതിര്‍ത്ത യുവതിയെ ശര്‍ക്കര നിര്‍മാണ യൂണിറ്റിലെ ചൂടുപാത്രത്തിലേക്ക് തള്ളിയിട്ടു
jibin
0
.jpeg)