പ്രിയദർശന്റെ സംവിധാനത്തിൽ അയോദ്ധ്യ വെബ്‌സീരീസ്; കെ കെ നായരെന്ന സുപ്രധാനകഥാപാത്രം; വെളിപ്പെടുത്തലുമായി മേജർ രവി


 കൊച്ചി : രാമജന്മഭൂമിയുടെ ചരിത്രവും പോരാട്ടവും ആസ്പദമാക്കി വെബ്‌സീരീസ് ഒരുങ്ങുന്നതായി വെളിപ്പെടുത്തി. താൻ അയോദ്ധ്യ സന്ദർശിച്ചെന്നും തന്റെ ഗുരുനാഥൻ പ്രിയദർശന്റെ വെബ്‌സീരീസിൽ അഭിനയിച്ചെന്നും അദ്ദേഹം പറഞ്ഞു.

 1949ലെ വിഗ്രഹം കണ്ടെത്തൽ സമയത്ത് ഫൈസാബാദ് ജില്ലാ കളക്ടറായിരുന്ന കെ കെ നായരായിട്ടാണ് മേജർരവി വെബ്‌സീരീസിൽ അഭിനയിക്കുന്നത്.

അതേസമയം 2024 ജനുവരി 22 നുള്ള ശുഭമുഹൂർത്തിലെ പ്രതിഷ്ടാ ചടങ്ങിന് തയ്യാറെടുക്കുകയാണ്. ഉച്ചയ്ക്ക് 12:45 നുള്ള മുഹൂർത്തത്തിലാണ് രാമക്ഷേത്രത്തിലെ ശ്രീകോവിലിൽ രംലല്ല വിഗ്രഹം സ്ഥാപിക്കുന്നത്. പ്രതിഷ്ഠ ചടങ്ങിനുള്ള വൈദിക ചടങ്ങുകൾ ജനുവരി 16 ന് ആരംഭിക്കും. ജനുവരി 20 മുതൽ മൂന്ന് ദിവസത്തേക്ക് സന്ദർശകർക്ക് ദർശനം ഉണ്ടായിരിക്കില്ല. ജനുവരി 22ന് പ്രതിഷ്ഠാ ചടങ്ങിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനാൽ ആ ദിവസം വിശ്വാസികൾക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം നൽകില്ല. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് ജനുവരി 22 ന് പ്രത്യേക ദർശനം ഉണ്ടായിരിക്കും. ജനുവരി 25 ന് ക്ഷേത്രം പൊതുജനങ്ങൾക്കായി വീണ്ടും തുറക്കും.

ഉദ്ഘാടനത്തിന് എത്തിച്ചേരുന്ന ഭക്തർക്കായുള്ള സൗകര്യങ്ങൾക്കായുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്.ഭക്തരെ ഉൾക്കൊള്ളാൻ അയോധ്യയിൽ നിരവധി ടെന്റ് സിറ്റികൾ സ്ഥാപിക്കുന്ന പ്രവൃത്തിയും നടന്നുവരുന്നു.അയോധ്യ രാമജന്മഭൂമി മാർഗിലെ എൻട്രി പോയിന്റിന്റെ നിർമ്മാണവും അതിവേഗം പുരോഗമിക്കുന്നുണ്ട്.
Previous Post Next Post