ചാലക്കുടി റിട്ടയേഡ് ഫോറസ്റ്റ് ഉദ്യോഗസ്ഥന്ഴെറ കൊലപാതകം പ്രതി പിടിയിൽ
ചാലക്കുടി - ആനമല ബീവറേജ് കോർപ്പറേഷൻ ഔട്ട് ലെറ്റിന് സമീപം ആളൊഴിഞ്ഞ കെട്ടിടത്തിൽ റിട്ടയേർഡ് ഫോറസ്റ്റ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ ചാലക്കുടി ഡി.വൈ.എസ്.പി.    ടി .എസ് . സിനോജിന്റെ നേതൃത്വത്തിൽ ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ കെ.എസ് സന്ദീപ് അറസ്റ്റ് ചെയ്തു.


 കഴിഞ്ഞ തിങ്കളാഴ്ചയാണ് ആനമല ബീവറേജ് കോർപ്പറേഷൻ ഔട്ട് ലെറ്റിന് സമീപം മെയിൻ റോഡിന് എതിർവശം സ്ഥിതി ചെയ്യുന്ന ഒഴിഞ്ഞ കെട്ടിടത്തിൽ മരണപ്പെട്ട നിലയിൽ ഒരാളെ കണ്ടെത്തിയത് .പോലീസ് നടത്തിയ അന്വേഷണത്തിൽ മരണപ്പെട്ടയാൾ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ നിന്ന് റിട്ടയർ ചെയ്ത കല്ലേറ്റുംകര  ഉള്ളിശ്ശേരി വീട്ടിൽ സെയ്ത് (68) ആണെന്ന് മനസിലായത് . പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണങ്ങൾക്കൊടുവിലാണ് സെയ്തുവിനെ കൊലപ്പെടുത്തിയതാണെന്നും കഴുത്തു ഞെരിച്ചും കല്ലുകൊണ്ട് തലയ്ക്കിടിച്ചും ആന്തരികാവയവങ്ങൾക്ക് ക്ഷതം ഏൽക്കത്തക്ക വിധം ശരീരത്തിൽ ചവിട്ടി മൃഗീയമായി പരിക്കേൽപ്പിച്ചുമാണ്  കൊലപാതകം നടന്നതെന്നും മനസിലായത് . തുടർന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ.നവനീത് ശർമ ഐ.പി.എസ്, ചാലക്കുടി ഡി. വൈ. എസ്. പി . ടി എസ് സിനോജ്,ചാലക്കുടി ഇൻസ്പെക്ടർ കെ എസ് സന്ദീപ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു.


മരണപ്പെട്ട ആളുമായി ബന്ധമുള്ളവരെയും സാമൂഹ്യവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുന്ന മറ്റുള്ള ചിലരെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ഫലപ്രദമാകാത്തതിനാൽ  സംഭവസ്ഥലത്ത് നിന്നും ലഭിച്ച ഒരു ഒഴിഞ്ഞ മദ്യ കുപ്പി കേന്ദ്രീകരിച്ച് ബിവറേജ് കോര്ഴപ്പറേഷന്ഴ ഒക്ഖട്ട് ലെറ്റുകളും സമീപപ്രദേശങ്ങളിലെ മദ്യശാലകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്ഴ അതേ ബ്രാന്ഴറിലുളള മദ്യം വാങ്ങിയ ആളൂകളെ കുറിച്ച് നടത്തിയ അന്വേഷണത്തിലും അവരെ വിശദമായി ചോദ്യം ചെയ്തതില്ഴ നിന്നുമാണ് ആസാം ഗുവാഹത്തി സ്വദേശി ബാറുൾ ഇസ്ലാം എന്നയാളിലേക്ക് സംശയത്തിന്റെ മുനയെത്തിയതും തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ ആദ്യമൊക്കെ യാതൊന്നും അറിയാത്ത ഭാവത്തിൽ നിഷ്കളങ്കത അഭിനയിച്ചെങ്കിലും വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതിനാൽ അറസ്റ്റ് ചെയ്യാന്ഴ സാധ്യമായത്.


 സെയ്തുവുമായി മുൻ പരിചയം ഉള്ള ബാറുൾ ഇസ്ലാം ഞായറാഴ്ച രാവിലെ ചാലക്കുടിയിൽ എത്തുകയും സെയ്തുമായി സംസാരിച്ച് ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും അവിടെ വെച്ച് ഒന്നിച്ചു മദ്യപിക്കുകയും അവിടെ വച്ചുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് ശ്വാസം മുട്ടിച്ചും കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു.തുടർന്ന് ബാറുൾ ഇസ്ലാം ചാലക്കുടി സൗത്ത് ജംഗ്ഷനിൽ എത്തി അവിടെ നിന്നും ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് പോവുകയും ആയിരുന്നു.ലഹരിക്ക് അടിമയാണ് അറസ്റ്റിലായ ബാറുൾ ഇസ്ലാം.ഇയാൾ കേരളത്തിലെത്തിയിട്ട് ഏകദേശം പത്ത് വർഷത്തോളമായി കോൺക്രീറ്റ് പണി ഹെൽപ്പർ ആയി  ജോലി ചെയ്തു വരികയായിരുന്നു.പ്രതിയെ നിയമനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും


അറസ്റ്റ് ചെയ്യുവാനും അന്വേഷണ സംഘത്തിലും ചാലക്കുടി സബ് ഇൻസ്പെക്ടർമാരായ അഫ്സൽ . എം, റെജിമോൻ .എൻ .എസ് ,കെ ജെ ജോൺസൺ ക്രൈം സ്ക്വാഡ് അംഗങ്ങളായ  വി.ജി സ്റ്റീഫൻ ,സി. എ. ജോബ്,സതീശൻ മടപ്പാട്ടിൽ ,റോയ് പക്ഖലോസ്,മൂസ പി എം ,സിൽജോ വി. യു , റെജി എയു , ഷിജോ തോമസ് , ഷെറിൽ . സി.ബി, റനീഷ്, ബൈജു കെ കെ ,  സുരേഷ് സി ആർ ,എന്നിവരും ഉണ്ടായിരുന്നു


Previous Post Next Post