പാമ്പാടി കോത്തല പന്ത്രണ്ടാം മൈൽ മണ്ണാത്തിപ്പാറ ഇറക്കത്തിൽ നാഷണൽ പെർമിറ്റ് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം

പാമ്പാടി : പാമ്പാടി കോത്തല പന്ത്രണ്ടാം മൈൽ മണ്ണാത്തിപ്പാറ ഇറക്കത്തിൽ കാറും കൂട്ടിയിടിച്ച് അപകടം 
രാത്രി 9: 45 ഓട് കൂടിയായിരുന്നു അപകടം കോട്ടയം വടവാതൂർ M R Fൽ നിന്നും റബ്ബർ കയറ്റി കുമളി ഭാഗത്തേയ്ക്ക്  പോയ  നാഷണൽ പെർമിറ്റ് ലോറിയും കോട്ടയം ഭാഗത്തേയ്ക്ക് സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്

അപകടത്തിൽ നിയന്ത്രണം വിട്ട  ലോറി റേഡിന് സമീപം ഉള്ള ഓടയിലേക്ക് മറിഞ്ഞു ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി കാർത്തികേയന് നിസ്സാര പരുക്കുണ്ട്
ലോറി ഡ്രൈവറെ പാമ്പാടി താലുക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാധമിക ചികിത്സ നൽകി

പാമ്പാടി ഫയർ ഫോഴ്സും പോലീസും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തി
Previous Post Next Post