ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്നു പ്രതികളെയും അടൂരിലെ കെഎപി ക്യാമ്പിലെത്തിച്ചു.


കൊല്ലം: ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്നു പ്രതികളെയും അടൂരിലെ കെഎപി ക്യാമ്പിലെത്തിച്ചു. ഇവിടേക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ എത്തിയിട്ടുണ്ട്. കൊല്ലം രജിസ്ട്രേഷനിലുള്ള നീല കാറിലും പൊലീസ് ജീപ്പിലുമായാണ് പ്രതികളെ കൊണ്ടുവന്നത്. തട്ടിക്കൊണ്ടുപോയ കേസില്‍ നീല കാറിലും തന്നെ കൊണ്ടുപോയിരുന്നതായി കുട്ടി നേരത്തെ മൊഴി നല്‍കിയിരുന്നു. പ്രതികളില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത നീല കാറാണ് ക്യാമ്പിലേക്ക് കൊണ്ടുവന്നതെന്നാണ് വിവരം. ക്യാമ്പിലെത്തിച്ച പ്രതികളില്‍ നിന്ന് കുറ്റസമ്മത മൊഴി ഉള്‍പ്പെടെ എടുക്കേണ്ടതുണ്ട്. ക്യാമ്പിലെത്തിച്ച പ്രതികളെ പൊലീസ് ഉടന്‍ വിശദമായി ചോദ്യം ചെയ്യും. പൊലീസ് നേരത്തെ തയ്യാറാക്കിയ രേഖാചിത്രങ്ങളുമായി സാമ്യമുള്ളയാളുകളെ തന്നെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
Previous Post Next Post