കേരള മുഖ്യമന്ത്രി എന്നും പിണറായി വിജയൻ ആയിരിക്കുമെന്ന് പോലീസ് കരുതരുത് ചാണ്ടി ഉമ്മൻപാമ്പാടി :  കെ പി.സി.സി ആഹ്വാനപ്രകാരം പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ  നാലു പോലീസ് സ്റ്റേഷനുകൾക്ക് മുൻപിലും നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്ത പോലീസ് സ്റ്റേഷൻ ധർണ്ണ നടത്തി. പാമ്പാടി, കൂരോപ്പട, മീനടം  മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പാമ്പാടി പോലീസ് സ്റ്റേഷനു മുൻപിൽ ധർണ്ണ നടത്തി. പാമ്പാടി മണ്ഡലം കോൺഗ്രസ്‌  ഓഫീസ് പടിക്കൽ  നിന്നും കാളച്ചന്തയിലെത്തി തിരിച്ച് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് പോലീസ്  ബാരിക്കേഡ് കെട്ടി തടഞ്ഞു. പോലീസ് സ്റ്റേഷനു മുൻപിൽ  ഡി.സി.സി സെക്രട്ടറി ഷെർലി തര്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അഡ്വക്കേറ്റ് ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐ.എൻ.റ്റി .യു.സി സംസ്ഥാന വൈസ് പ്രസിഡണ്ട് അനിയൻ മാത്യു, മീനടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മോനിച്ചൻ കിഴക്കേടം, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് അഡ്വക്കറ്റ് സണ്ണി പാമ്പാടി, മുൻ പഞ്ചായത്ത് പ്രസിഡണ്ടുമാരായ മാത്തച്ചൻ പാമ്പാടി, കുഞ്ഞു പുതുശ്ശേരി, പാമ്പാടി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് സിജു കെ ഐസക്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ  കെ. ആർ. ഗോപകുമാർ, സാബു.സി. കുര്യൻ, എം.സി. ബാബു, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സന്ധ്യാ സുരേഷ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിനീഷ് ബെന്നി,ബ്ലോക്ക് പ്രസിഡണ്ട് ഷാൻ. റ്റി. ജോൺ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഏലിയാമ്മ ആന്റണി, ഐ എൻ.റ്റി.യു.സി മണ്ഡലം പ്രസിഡണ്ട് എൻ.ജെ പ്രസാദ്,ബിജു പുത്തൻകുളം എന്നിവർ പ്രസംഗിച്ചു.
Previous Post Next Post