കുറ്റ്യാടിയില്‍ വന്‍തീപിടുത്തം; പഞ്ചായത്ത് കൂട്ടിയിട്ട മാലിന്യക്കൂമ്പാരത്തില്‍ തീപടര്‍ന്നുകയറി; പ്രദേശത്താകെ ദുര്‍ഗന്ധം കോഴിക്കോട് കുറ്റ്യാടിയില്‍ വന്‍തീപിടുത്തം. പഞ്ചായത്ത് കൂട്ടിയിട്ട മാലിന്യത്തിനാണ് തീപിടിച്ചത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലായിരുന്നു മാലിന്യം കൂട്ടിയിട്ടിരുന്നത്. രാത്രിയോടെ മാലിന്യക്കൂമ്പാരത്തിലേക്ക് തീ പടര്‍ന്നുകയറുകയായിരുന്നു.ആള്‍താമസമുള്ള പ്രദേശത്ത് പ്ലാസ്റ്റിക്ക് മാലിന്യമുള്‍പ്പെട കത്തിക്കൊണ്ടിരിക്കുന്നത് പ്രദേശവാസികളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പ്രദേശത്താകെ ദുര്‍ഗന്ധം പരക്കുന്നതായും നാട്ടുകാര്‍ പറയുന്നു. പലര്‍ക്കും നേരിയ ശ്വാസതടസം അനുഭവപ്പെടുന്നുണ്ട്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്. കൂടുതല്‍ ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സംഭവസ്ഥലത്ത് മാലിന്യം കൂട്ടിയിട്ടിരുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Previous Post Next Post