അഞ്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സസ്പെൻഷൻതിരുവനന്തപുരം: ഗുരുതരമായ ചട്ടലംഘനവും കൃത്യവിലോപവും നടത്തിയതിനെ തുടർന്ന് 5 കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സസ്പെൻഷൻ. 

കെ.എസ്.ആർ.ടി.സി ഡ്രൈവർമാരായ പയ്യന്നൂർ ഡിപ്പോയിലെ എ.യു ഉത്തമൻ, തിരുവനന്തപുരം വെള്ളനാട് ഡിപ്പോയിലെ ഡ്രൈവർ ജെ സുരേന്ദ്രൻ, കണ്ടക്ടർമാരായ താമരശേരി ഡിപ്പോയിലെ എ ടോണി, തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ പിഎസ് അഭിലാഷ്, പാലക്കാട് ഡിപ്പോയിലെ പിഎം മുഹമ്മദ് സ്വാലിഹ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. 

ശബരിമല ഡ്യൂട്ടി ഒഴിവാക്കി സ്കൂൾ ബസ് ഓടിക്കാൻ പോയതിനാണ് എ.യു ഉത്തമനെ സസ്പെൻഡ് ചെയ്തത്. ജെ സുരേന്ദ്രൻ ക്രിമിനൽ കേസ് പ്രതിയായതോടെയും സസ്പെൻഡ് ചെയ്തു. പണം മോഷ്ടിച്ചതിന് ടോണിയെയും യാത്രക്കാർക്ക് ടിക്കറ്റ് നൽകാത്തതിന് സ്വാലിഹിനെതിരെയും നടപടിയെടുത്തു.
Previous Post Next Post