ആറ്റിങ്ങലില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേര്‍ക്ക് ആക്രമണം; മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന്റെ പ്രതികാരമെന്ന് ആരോപണം


 

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേര്‍ക്ക് ആക്രമണം. ആറ്റിങ്ങല്‍ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സുഹൈലിന്റെ വീടിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നവകേരള സദസ്സിനിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന്റെ പ്രതികാരമായിട്ടാണ് വീട് ആക്രമിച്ചതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. 

സുഹൈലിന്റെ മാതാവിനും ഒരു വയസ്സുള്ള കുട്ടിക്കും ആക്രമണത്തില്‍ പരിക്കേറ്റതായി വീട്ടുകാര്‍ പറയുന്നു. ആക്രമണം ഉണ്ടായപ്പോള്‍ പൊലീസ് നോക്കി നിന്നു എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് ജാഗ്രത ശക്തമാക്കി. 

 രണ്ടു പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍

തിരുവനന്തപുരം ജില്ലയിലെ രണ്ടു പഞ്ചായത്തുകളില്‍ ഇന്ന് കോണ്‍ഗ്രസിന്റെ ഹര്‍ത്താല്‍. ആലങ്കോട്, കരവാരം പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേര്‍ക്കുണ്ടായ ഡിവൈഎഫ്‌ഐ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
Previous Post Next Post