ട്രെയിൻ യാത്രക്കിടെ മലയാളി യുവതിക്ക് മുന്നിലിരുന്ന് സ്വയംഭോഗം.. 42 കാരൻ പിടിയിൽഗോകർണ : ട്രെയിൻ യാത്രക്കിടെ മലയാളി യുവതിയോട് ലൈംഗിക അതിക്രമം കാണിച്ച യുവാവ് അറസ്റ്റിൽ. കേരളത്തിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം ഗോവയിലേക്ക് പോവുകയായിരുന്ന 22 കാരിയായ മലയാളി യുവതിക്ക് മുന്നിൽ 42 കാരൻ ലൈംഗികാവയവം പ്രദർശിപ്പിക്കുകയും സ്വയംഭോഗം ചെയ്യുകയുമായിരുന്നു. ചൊവ്വാഴ്ച പൂർണ എക്‌സ്‌പ്രസ് കർണാടകയിലെ ഗോകർണ സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം.

ചൊവ്വാഴ്ച രാവിലയോടെ ട്രെയിനിലെ സ്ലീപ്പർ കോച്ചിൽ ഉറങ്ങുകയായിരുന്ന യുവതിക്ക് മുന്നിലിരുന്ന് യുവാവ് പാന്‍റിന്‍റെ സിബ്ബ് തുറന്ന് ലൈംഗികാവയവം പ്രദർശിപ്പിക്കുകയായിരുന്നു.

 യുവതിക്കൊപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളാണ് ആദ്യം യുവാവിന്‍റെ പ്രവൃത്തി കണ്ടത്. ഇവർ ബഹളം വെച്ചതോടെ യുവാവ് സീറ്റിൽ നിന്നും എഴുന്നേറ്റ് മറ്റൊരു കോച്ചിലേക്ക് പോയി. തുടർന്ന് യുവതിയും സുഹൃത്തുക്കളും റെയിൽവേ എമർജൻസി നമ്പറിൽ വിവരം അറിയിച്ചു. 

ട്രെയിൻ മാർഗാവോ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ സ്റ്റേഷനിൽ കാത്തുനിന്ന ഗോവ പൊലീസിന്‍റെ കൊങ്കൺ റെയിൽവേ യൂണിറ്റ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Previous Post Next Post