തൃശ്ശൂർ: ബൈക്കിൽ ലോറി ഇടിച്ച് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മലക്കപ്പാറ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വിൽസൺ(40)ആണ് മരിച്ചത്. രാവിലെ 7 മണിയോടെ സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്ക് പോകുന്നതിനിടെ ചാലക്കുടി ഷോളയാറിൽ വെച്ചാണ് അപകടം ഉണ്ടായത്. വിൽസൺ സഞ്ചരിച്ച ബൈക്കിലേക്ക് വിറക് കയറ്റി വന്ന ലോറി ഇടിക്കുകയായിരുന്നു. വിൽസണിനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ലോറിയുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.
ബൈക്കിൽ ലോറി ഇടിച്ചു… പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം….
ജോവാൻ മധുമല
0
Tags
Top Stories