ലോകത്തിൻെറ സ്വർണ ഉത്പാദന കേന്ദ്രമാകാൻ ഒരുങ്ങി സൗദി അറേബ്യ


 

സൗദി അറേബ്യയിൽ പുതിയ സ്വർണ ഖനികൾ കണ്ടെത്തിയതോടെ സൗദി കൂടുതൽ പര്യവേഷണങ്ങൾ നടത്തുകയാണ്. വൻ സ്വർണ ശേഖരമുള്ള ഖനി സൗദിയിലെ മൻസൂറ മസാറയുടെ 100 കിലോമാറ്റർ പരിധിയിലാണ് കണ്ടെത്തിയത്. മൻസൂറ മസാറയിൽ നിന്ന് 25 കിലോമീറ്റർ അകലെ ജബൽ ഗദറാഹ്, ബിർ തവിലഹ്, എന്നിവിങ്ങളിലും ഖനനം നടക്കുന്നുണ്ട്. ഇതു വിജയിച്ചാൽ ലോകത്തെ തന്നെ പ്രധാന സ്വർണ ഉത്പാദക രാജ്യമായി സൗദി മാറാനുള്ള സാധ്യതകളുണ്ട്. കഴിഞ്ഞയാഴ്ചയാണ് രാജ്യത്ത് കൂടുതൽ സ്വർണ്ണ വിഭവ സാധ്യതകൾ കണ്ടെത്തിയതായി രാജ്യം പ്രഖ്യാപിച്ചത്. ഒരു എക്സ് പോസ്റ്റിൽ സൗദി അറേബ്യൻ മൈനിംഗ് കമ്പനിയാണ് പുതിയ സ്വർണ ശേഖരം കണ്ടെത്തിയതായി പ്രഖ്യാപിച്ചത്.നിലവിലുള്ള മൻസൂറ മസാറ സ്വർണ്ണ ഖനിയിൽ നിന്ന് 100 കിലോമീറ്റർ നീളത്തിൽ ആണ് ഖനി വ്യാപിച്ച് കിടക്കുന്നത്. 2022-ൽ ആരംഭിച്ച മാഡൻ പര്യവേക്ഷണ പരിപാടിയിലെ ആദ്യത്തെ കണ്ടെത്തലാണിത്. വിഷൻ 2030 ന് അനുസൃതമായി രാജ്യത്തിന്റെ വൈവിധ്യവൽക്കരണത്തെ പിന്തുണയ്ക്കുകയും സൗദി സമ്പദ്‌വ്യവസ്ഥയുടെ നിർണായക ഘടകമായി സ്വർണ ഖനനം മാറ്റുകയും ചെയ്യുക എന്ന ലക്ഷ്യം കൂടെയുണ്ട്. ലോകത്തിൻെറ സ്വർണ ഉത്പാദനത്തിൻെറ കേന്ദ്രമാകാൻ സൗദി അറേബ്യയെ സഹായിക്കുന്ന പര്യവേഷണമാണ് നടക്കുന്നതെന്ന് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് റോബർട്ട് വിൽറ്റ് പറഞ്ഞു.സ്വർണ ഉത്പാദന രംഗത്ത് അറേബ്യൻ മേഖലക്ക് വളരെയധികം സാധ്യതകളുണ്ട്. കൂടുതൽ സ്വർണ ശേഖരങ്ങൾ കണ്ടെത്താഴ ലോകോത്തര കണ്ടുപിടുത്തങ്ങൾ ആവശ്യമാണ്. വരും വർഷങ്ങളിൽ ‌കൂടുതൽ സ്വർണ ഖികൾ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. . മൻസൂറ മസാറയെ ചുറ്റിപ്പറ്റിയുള്ള പര്യവേക്ഷണം, സമാന വലിപ്പത്തിലുള്ള കൂടുതൽ നിക്ഷേപങ്ങൾ കണ്ടെത്താൻ ലക്ഷ്യമിട്ടുള്ളതാണ്. മൻസൂറ മസാറയിൽ നിന്ന് 100 കിലോമീറ്റർ തെക്ക് ഉറുഖ് സൗത്തിലെ ഒന്നിലധികം സൈറ്റുകളിൽ നിന്നുള്ള ഫലങ്ങൾ അനുകൂലമായതാണ് ഇവിടെയും സ്വ‍ർണ ശേഖരമുണ്ടാകാം എന്ന നിഗമനത്തിന് പിന്നിൽ.

Previous Post Next Post