വയനാട്: ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസ്സുകാരി മുങ്ങിമരിച്ചു. കുട്ടമംഗലം സബ്ന സൂപ്പർമാർക്കറ്റ് ഉടമകളിൽ ഒരാളായ മാന്തോടി അക്തറിന്റെ മകൾ ഹൈഫ ഫാത്തിമയാണ് മരിച്ചത്. കുളിമുറിയിൽ വെച്ച ബക്കറ്റിലേക്ക് കുട്ടി തലകീഴായി വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൽപറ്റ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ബക്കറ്റിലെ വെള്ളത്തിൽ തലകീഴായി വീണു… ഒരു വയസ്സുകാരി മുങ്ങിമരിച്ചു
ജോവാൻ മധുമല
0
Tags
Top Stories