ആലപ്പുഴ പറവൂരിൽ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍



ആലപ്പുഴ: തീരദേശ റെയില്‍ പാതയില്‍ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ പറവൂരിൽ തീരദേശ റെയിൽ പാതയിലാണ് യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. വാടയ്ക്കൽ കറുകപറമ്പിൽ വില്ല്യം – ബിയാട്രിസ് ദമ്പതികളുടെ മകൻ ജിനു  ആണ് മരിച്ചത്. പുന്നപ്ര പൊലീസ് സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്നലെ രാത്രി 8: 30ഓടെയാണ് നാട്ടുകാര്‍ റെയില്‍വെ ട്രാക്കില്‍ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Previous Post Next Post