മോദി അബുദാബിയിൽ എത്തുന്നു: ബാപ്‌സ് ഹിന്ദു മന്ദിർ ഉദ്ഘാടനം ചെയ്യും




അബുദാബി : ബാപ്‌സ് ഹിന്ദു മന്ദിരം ഫെബ്രുവരി 14ന് ഉദ്ഘാടനം ചെയ്യാൻ  എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്യും. അഹ്‌ലൻ മോദി (മോദിക്ക് സ്വാഗതം) എന്ന പൊതുസമ്മേളനം 13ന് വൈകിട്ട് അബുദാബി ഷെയ്ഖ് സായിദ് സ്‌പോർട്‌സ് ഹാളിൽ നടക്കും.

പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ https://www.ahlanmodi.ae/ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം. കാൽലക്ഷത്തോളം പേർ എങ്കിലും റജിസ്റ്റർ ചെയ്തു. വിവിധ സംഘടനകളുടെ സഹകരണത്തോടെയാണ് പൊതുസമ്മേളനം സംഘടിപ്പിക്കുന്നത്. അക്ഷർധാം മാതൃകയിലുള്ള, മധ്യപൂർവദേശത്തെ ഏറ്റവും വലിയ ക്ഷേത്രമാണ് ബാപ്സ് ഹിന്ദു മന്ദിർ.
Previous Post Next Post