വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായ കുട്ടിയുടെ അച്ഛന് കുത്തേറ്റു.. അക്രമിച്ചത്


ഇടുക്കി: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിന് കുത്തേറ്റു. കേസിലെ പ്രതിയായിരുന്ന അർജുന്റെ ബന്ധുവാണ് കുത്തിയത്. വണ്ടിപ്പെരിയാർ ടൗണിൽ വച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പിതാവിനെ ഇയാൾ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. കുത്തേറ്റ പിതാവിനെ വണ്ടിപ്പെരിയാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
Previous Post Next Post