നിക്കോദിമോസേ, ഡാഷ് * *# $ മോനെ… മെത്രാനെ തെറിവിളിച്ച് വൈദികന്‍; ഓര്‍ത്തഡോക്‌സ് സഭയില്‍ കലാപം,,ഭദ്രാസനാധിപന്‍ ജോഷ്വ മാര്‍ നിക്കോദിമോസിനെ രൂക്ഷമായി വിമര്‍ശിച്ചുള്ള വൈദികന്റെ ശബ്ദരേഖ പുറത്ത്
പത്തനംതിട്ട് : ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ജോഷ്വ മാര്‍ നിക്കോദിമോസിനെ രൂക്ഷമായി വിമര്‍ശിച്ചുള്ള വൈദികന്റെ ശബ്ദരേഖ പുറത്ത്. സിപിഎം സഹയാത്രികനായ ഫാ. മാത്യൂസ് വാഴക്കുന്നത്തിന്റെ സംഭാഷണമാണ് പുറത്തുവന്നത്. ബിജെപിയില്‍ അംഗത്വമെടുത്ത ഫാ.ഷൈജുകുര്യനെതിരായ പരാതിയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങളോട് സംസാരിച്ചതിന് ഫാദർ വാഴക്കുന്നത്തിനോട് മെത്രാൻ വിശദീകരണം ചോദിച്ചിരുന്നു. ഇതാണ് വൈദികനെ പ്രകോപിപ്പിച്ചത്.
ബിഷപ്പ് ജോഷ്വ മാര്‍ നിക്കോദിമോസിന് വിശദീകരണം നല്‍കാന്‍ തയാറല്ലെന്നാണ് ശബ്ദരേഖയില്‍ മാത്യൂസ് വാഴക്കുന്നം പറയുന്നത്. വസ്തുകച്ചവടം നടത്തുന്ന വൈദികരെ മാത്രം മതിയെങ്കില്‍ അങ്ങനെ മുന്നോട്ട് പോകണം. താന്‍ എങ്ങനെയുള്ള വൈദികനാണെന്ന് വിശ്വാസികള്‍ക്കറിയാം. നിക്കോദിമോസ് ചെയ്ത കാര്യങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണിയും ശബ്ദരേഖയില്‍ വൈദികന്‍ ഉയർത്തുന്നുണ്ട്. നിക്കോദിമോസേ ഡാഷ് മോനെ, വിശദീകരണം തരാന്‍ മനസില്ല എന്നാണ് പറഞ്ഞവസാനിപ്പിക്കുന്നത്.
ബിജെപിയിൽ ചേർന്ന വൈദികനെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നൊഴിവാക്കാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതിനൊപ്പമാണ് ഫാദർ വാഴക്കുന്നത്തിനോട് വിശദീകരണം തേടിയത്. വൈദികർ രാഷ്ട്രിയ പാർട്ടികളിൽ ചേരരുതെന്നും ഇന്നലെ കാതോലിക്കാ ബാവ നിർദേശം പുറപ്പെടുവിച്ചിരുന്നു. വൈദികരുടെ പരസ്യപ്രതികരണങ്ങളും വിലക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വാഴക്കുന്നത്തിന്റെ ശബ്ദരേഖ പുറത്തുവന്നത്.


Previous Post Next Post