പാലക്കാട്: സ്‌കൂൾ വാനിന്റെ പിന്നിൽ സ്വകാര്യ ബസിടിച്ച് അപകടം. മാന്നന്നൂർ യു.പി സ്‌കൂളിലെ വാനാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ സ്‌കൂൾ വാനിലുണ്ടായിരുന്ന രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോകും വഴിയാണ് വാൻ അപകടത്തിൽപെട്ടത്. ബസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
സ്‌കൂൾ വാനിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം.. രണ്ട് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു
ജോവാൻ മധുമല
0
Tags
Top Stories