നക്ഷത്രഫലം 2024 ഫെബ്രുവരി 11 മുതൽ 17 വരെ സജീവ് ശാസ്‌താരം 

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് സജീവ് വി ശാസ്താരം ....ചങ്ങനാശേരി പെരുന്നയിൽ ഇദ്ധേഹത്തിൻ്റെ ജ്യോതിഷാലയം പ്രവർത്തിക്കുന്നുണ്ട് 
ഫോൺ   96563 77700അശ്വതി : രോഗദുരിതങ്ങൾ  ശമിക്കുന്ന  വാരമാണ്. എങ്കിലും ആരോഗ്യകാര്യത്തില് ശ്രദ്ധിക്കുക. ഗൃഹാന്തരീക്ഷത്തില് ചെറിയ  പ്രശ്നങ്ങള് ഉടലെടുക്കാം. സ്ത്രീജനങ്ങള് മുഖേന കലഹം ഉണ്ടാകാനിടയുണ്ട്. ബന്ധുജനങ്ങളെ പിരിഞ്ഞുകഴിയേണ്ടി വരും. സ്വത്തുതർക്കങ്ങളിൽ  തിരിച്ചടിയുണ്ടായേക്കാം.

ഭരണി  ഏറ്റെടുക്കുന്ന പ്രവര്ത്തികള് വിജയത്തിലെത്തിക്കും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള രോഗബാധയുണ്ടാകാന് സാധ്യതയുണ്ട്. വിദ്യാഭ്യാസപരമായ നേട്ടങ്ങള് കൈവരിക്കും. മത്സരപ്പരീക്ഷകൾക്ക്  തയ്യാറെടുക്കും .  സഹോദരങ്ങള്ക്കു നേട്ടം. സാമ്പത്തികമായി വാരം  അനുകൂലം . 

കാർത്തിക : ബിസിനസ്സിൽ നിന്നു നേട്ടം. പ്രധാന തൊഴിലില് നിന്നല്ലാതെയും  ധനവരുമാനം പ്രതീക്ഷിക്കാം. പുതിയ ബിസിനസ്സുകളെക്കുറിച്ചുള്ള ആലോചന വിജയം കാണും . പരുക്ക്, രോഗദുരിതം എന്നിവ മൂലം ജോലികളില് നിന്നു വിട്ടുനിന്നിരുന്നവര്ക്ക് തിരികെ ജോലികളില് പ്രവേശിക്കുവാന് സാധിക്കും. ഔഷധങ്ങളില് നിന്ന് അലര്ജി പിടിപെടാനിടയുണ്ട്.

രോഹിണി : വിശ്രമം കുറയും. ധൃതി പിടിച്ചുള്ള തീരുമാനം മൂലം ധനനഷ്ടം . .സുഹൃത്തുക്കളുമായി വാഗ്‌വാദത്തിലേര്പ്പെട്ട്   അപവാദം കേള്ക്കാനിടവരും. ഭക്ഷണസുഖം ലഭിക്കും. മറ്റുള്ളവരെ അന്ധമായി വിശ്വസിച്ച് അബദ്ധത്തില് ചാടും. ചെവിക്ക് രോഗബാധയ്ക്കു സാധ്യത.
മകയിരം : വിദ്യാഭ്യാസ കാര്യങ്ങളില് വിജയം ലഭിക്കും. മുടങ്ങിപ്പോയ തൊഴിലുകൾ പുനരാരംഭിക്കുവാൻ കഴിയും .  ജീവിതപങ്കാളിയുമായി നിലനിന്നിരുന്ന മാനസിക അകല്ച്ച ഇല്ലാതാകും. കലാരംഗത്തു പ്രവര്ത്തിക്കുന്നവര്ക്ക് നേട്ടം. മറ്റുള്ളവരെ അമിതമായി ആശ്രയിച്ച് മാനസിക വിഷമം വരുത്തിവയ്ക്കും. ഗൃഹാന്തരീക്ഷത്തില് ശാന്തത.

തിരുവാതിര : ബന്ധുക്കളുമായി  കലഹങ്ങള്ക്കു സാധ്യത. ഇഷ്ടപ്പെടാത്ത തൊഴിലുകൾ ചെയ്യണ്ടി  വരും.   പണമിടപാടുകളില് ചതിവു പറ്റാന് സാധ്യത. പിതാവിന് അരിഷ്ടതകള്. അനുകൂലമായി നിന്നിരുന്നവര്ക്ക് ബന്ധുക്കളുടെ സഹായം നിലയ്ക്കും ,  മനസ്സിൽ ഉദ്ദേശിച്ച തരത്തിൽ  ഗുണാനുഭവങ്ങള് ലഭിക്കുവാന് അല്പം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം.

പുണർതം : അപ്രതീക്ഷിത ധനനഷ്ടം നേരിടും. വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം അല്പം കൂടി നീട്ടിവയ്ക്കുന്നതുത്തമം. ലഹരിവസ്തുക്കളില് താല്പര്യം വര്ധിക്കും. വിലപ്പെട്ട രേഖകള് കൈമോശം വരാനിടയുണ്ട്. കഴിയുന്നതും ദീര്ഘയാത്രകള് ഒഴിവാക്കുക, ബന്ധുജന സഹായത്തിനു ശ്രമിച്ചാല് വിജയിക്കുകയില്ല. കാര്ഷിക മേഖലയില് പ്രവര്ത്തിക്കുന്നവര്ക്ക് അവിചാരിത നഷ്ടം.

പൂയം :  ആരോഗ്യപരമായ വിഷമകൾ ,  വിദ്യാർഥികൾക്ക് മത്സരപരീക്ഷകളിൽ  വിജയ സാധ്യത കാണുന്നു. സാമ്പത്തിക  ഇടപാടുകളിൽ  വളരെയധികം സൂക്ഷിക്കുക. ഗൃഹനിർമ്മാണത്തിൽ  ബന്ധുജന സഹായം ലഭിക്കും, സർക്കാർ ഉദ്യോഗസ്ഥർക്ക് മേലധികാരി കളുടെ അപ്രിയം നേരിടേണ്ടിവരും, അയൽവാസികളുമായി പ്രശ്നങ്ങൾ. 

ആയില്യം:  തൊഴിൽ രംഗത്ത് നേട്ടങ്ങൾ , അലർജി മൂലം വിഷമിക്കും, ബന്ധുക്കളിൽ നിന്നും   സുഹൃത്തുക്കളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം.  ഗൃഹത്തില് നിന്നും വിട്ടുനില്ക്കേണ്ട അവസ്ഥയുണ്ടാകും. പുതിയ സംരംഭങ്ങൾ  തുടങ്ങാൻ  അനുകൂല സമയമല്ല. കലാരംഗത്ത് പ്രശസ്തി വർദ്ധിക്കും

മകം : പുണർതം : വിദേശത്ത് ജോലി ചെയ്യുന്നവർക്ക്  തൊഴിൽ പരമായ പ്രശ്നങ്ങൾ , ദമ്പതികൾ തമ്മിൽ   അഭിപ്രായ വ്യത്യാസം ഉടലെടുക്കും ,  കടബാദ്ധ്യതകൾ  കുറയ്ക്കുവാൻ  സാധിക്കും  .  വിദ്യാര്ത്ഥികൾക്ക്  അനുകൂല സമയം. അവിചാരിത  ചെലവുകൾ  നേരിടേണ്ടിവരും . ഗൃഹനിർമ്മാണത്തിൽ നിലനിന്നിരുന്ന തടസ്സം മറികടക്കും


പൂരം  :  സ്നേഹിക്കുന്നവരിൽ നിന്ന്  വിപരീതാനുഭവങ്ങൾ , സഹോദരങ്ങളുടെ പരാതി കേൾക്കേണ്ടതായി  വരും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. മുൻ കോപം  നിയന്ത്രിക്കണം. ദാമ്പത്യ  ജീവിത്തിൽ ചെറിയ അസ്വാരസ്യങ്ങൾ . മാതാവിന് ശാരീരിക അസുഖങ്ങളെത്തുടർന്ന് വൈദ്യ സന്ദർശനം വേണ്ടിവരും. 

ഉത്രം    : മറ്റുള്ളവരോട് സംസാരിച്ച് വിരോധം സമ്പാദിക്കും ,  സാമ്പത്തിക  നേട്ടം പ്രതീക്ഷിക്കാം.  പ്രതീക്ഷിക്കാത്തവരിൽ നിന്നുള്ള സഹായം ലഭിക്കും  ഉദരസംബന്ധമായ അസുഖങ്ങൾ  അനുഭവപ്പെടും. തൊഴിൽ  പരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക്  അല്പം ആശ്വാസം ലഭിക്കും. യാത്രകൾ വേണ്ടിവരും 

അത്തം   : സഹോദര സ്ഥാനീയർ  മുഖേന മനഃക്ലേശത്തിന് സാദ്ധ്യത. പ്രേമവിവാഹത്തിന് ആഗ്രഹിക്കുന്നവര്ക്ക് വീട്ടുകാരിൽ  നിന്നും അനുകൂല മറുപടി ലഭിക്കും. ഗൃഹത്തില് മംഗളകർമ്മങ്ങൾ നടക്കും. ദാമ്പത്യ കലഹം ശമിക്കും , ഉദര രോഗ സാദ്ധ്യത , സ്വകാര്യ സ്ഥാപനത്തിൽ  തൊഴിൽ ലഭിക്കാൻ അവസരമൊരുങ്ങും  , സാമ്പത്തികമായി വാരം  അനുകൂലമല്ല  .

ചിത്തിര  :കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക്  അനുകൂല സമയം. ദമ്പതികൾ  തമ്മിൽ നിലനിന്ന  അഭിപ്രായ വ്യത്യാസം പരിഹൃതമാകും . നിലവിലുള്ള കടബാദ്ധ്യതകൾ  കുറയ്ക്കുവാൻ സാധിക്കും  . കുടുംബ ചടങ്ങുകളിൽ   പങ്കെടുക്കും. നിദ്രാഭംഗം അനുഭവപ്പെടും.ആരോഗ്യവിഷമതകൾ ശമിക്കും   , സഞ്ചാരക്ലേശം അനുഭവിക്കും, തെഴിൽപരമായി  അനുകൂല സമയമല്ല. 

ചോതി : അനുകൂലഫലം വർദ്ധിച്ചു നിൽക്കുന്ന വാരമാണ് ,  പുതിയ  ഗൃഹോപകരണങ്ങള് വാങ്ങിക്കും.. പുതിയ ബിസിനസ് തുടങ്ങാന് ശ്രമിക്കുന്നവർക്ക്  അനുകൂല സമയം. പണമിടപാടുകളിൽ നേട്ടം. സന്താനങ്ങളെക്കൊണ്ടുള്ള  സന്തോഷം അനുഭവിക്കും . കടം നൽകിയിരുന്ന പണം തിരികെ   ലഭിക്കും . ബാങ്ക് വായ്പ്പാക്കുള്ള ശ്രമത്തിൽ വിജയിക്കും

വിശാഖം :  ആത്മവിശ്വാസം വർദ്ധിക്കും . അന്യരിൽനിന്നുള്ള സഹായം നേടും , സഹോദരസ്ഥാനീയർ  മുഖേന കാര്യസാദ്ധ്യം, പരീക്ഷകളിൽ വിജയം. ആരോഗ്യ വിഷമതകൾ ശമിക്കും , ബിസിനസ്സിൽ നിന്ന് ധനലാഭം , തൊഴിലിൽ അനുകൂലമായ  സാഹചര്യം. പ്രവർത്തന വിജയം കൈവരിക്കും.

അനിഴം : വ്യവഹാരങ്ങളിൽ തിരിച്ചടികൾ, ഇടപാടുകളിൽ  ധനനഷ്ടത്തിനു സാദ്ധ്യത  പിതാവിനോ പിതൃ സ്ഥാനീയര്ക്കോ അരിഷ്ടതകള് അനുഭവപ്പെടും. ഗൃഹാന്തരീക്ഷത്തിലെ സംതൃപ്തി കുറയും . വാഹന സംബന്ധമായി ചെലവുകള് വര്ദ്ധിക്കും. മനസ്സിനെ വിഷമിപ്പിക്കുന്ന   വാർത്തകൾ കേൾക്കും . ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ.  

തൃക്കേട്ട  :സാമ്പത്തികമായ വിഷമതകൾ മറികടക്കും  , തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും, പ്രതിസന്ധികളെ മറികടക്കും .  ബന്ധുജന സഹായത്താൽ കാര്യവിജയം .    സന്താനങ്ങൾക്ക് തൊഴിൽപരമായ നേട്ടം , ചെറിയ യാത്രകൾ വേണ്ടിവരും ,  മംഗള കർമ്മ ങ്ങളിൽ  സംബന്ധിക്കും,ഗൃഹോപകരണങ്ങൾക്കു കേടുപാടുകൾക്കു സാദ്ധ്യത .

മൂലം: സുഹൃത്തുക്കൾ വഴി  കാര്യസാധ്യം. പൊതുപ്രവര്ത്തനങ്ങളില് നേട്ടം. അലച്ചില് വര്ധിക്കും. കഠിനപരിശ്രമംകൊണ്ട് മാത്രമേ കാര്യസാധ്യം ഉണ്ടാവുകയുള്ളൂ. സാമ്പത്തികബുദ്ധിമുട്ട് മൂലം പല കാര്യങ്ങളും മാറ്റിവയ്ക്കേണ്ടിവരും. ഏറ്റെടുത്ത ജോലികള് ചിലപ്പോള് ഉപേക്ഷിക്കേണ്ടതായി വരാം.
 
പൂരാടം:ഗുണദോഷസമ്മിശ്രമായ ഫലങ്ങള് നിലനില്ക്കുന്നു. ഏതെങ്കിലും തരത്തിലുള്ള സ്ഥാനലബ്ധിയുണ്ടാകും. വീട് വിട്ടു വിട്ടുനില്ക്കേണ്ടിവന്നേക്കാം. തൊഴിലന്വേഷണത്തിൽ വിജയം , വ്യവഹാരങ്ങളില് വിജയം. സുഹൃത്തുക്കളെ സാമ്പത്തികമായി സഹായിക്കേണ്ടി വരും .

ഉത്രാടം  :  ഭവനമാറ്റത്തിന് സാധ്യത. ബന്ധുജനസഹായം കുറയും , .   തൊഴിൽ പരമായി  നിലനിന്നിരുന്ന തടസങ്ങള് മാറും. പുതിയ സംരംഭങ്ങളില് വിജയം കൈവരിക്കും . 

തിരുവോണം  :യാത്രകള് വഴി നേട്ടം. ഭവനനിര്മാണം പൂര്ത്തീകരിക്കും. രോഗാവസ്ഥയില് കഴിയുന്നവര്ക്ക് ആശ്വാസം ലഭിക്കും. ഉദ്യോഗാര്ഥികള്ക്ക് സമയം അനുകൂലമാണ്. പുതിയ അവസരങ്ങൾക്ക് വഴിയൊരുങ്ങും .
അവിട്ടം : കുടുംബസുഹൃത്തുക്കളില് നിന്നുള്ള പെരുമാറ്റം വിഷമം സൃഷ്ടിക്കും. പുതിയ ജോലിക്കുള്ള ശ്രമം വിജയിക്കുംമറ്റുള്ളവരെ സഹായിക്കുന്നതിനായി  പണം മുടക്കേണ്ടിവരും. സന്താനങ്ങൾ വഴി നേട്ടം .

ചതയം : പ്രശ്നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. കുടുംബ ചടങ്ങുകളിൽ   സംബന്ധിക്കും. അടുത്ത ബന്ധുക്കളിൽ നിന്ന് ന്ന് എതിര്പ്പ് നേരിടും. വ്യാപാരം,  ബിസിനസ് എന്നിവയില് ഏര്പ്പെട്ടിരിക്കുന്നവര്ക്ക് സാമ്പത്തിക നേട്ടമുണ്ടാകും . 
പൂരുരുട്ടാതി : രോഗദുരിത ശമനം. ജീവിതപങ്കാളിയില് നിന്ന് ഉറച്ച പിന്തുണ. പ്രണയബന്ധിതര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തടസങ്ങള് ഉണ്ടാകാം. കോപം നിയന്ത്രിക്കുക . വിദേശത്തു പെട്ടുപോയവർക്ക്  നാട്ടില് തിരികെയെത്താൻ സാധിക്കും ,  മനസിനെ വിഷമിപ്പിച്ചിരുന്ന പ്രശ്നങ്ങളില് നിന്നു മോചനം.

ഉത്രട്ടാതി : കുടുംബസമേതം ചടങ്ങുകളിൽ പങ്കെടുക്കും ,  വിവാഹമാലോചിക്കുന്നവര്‍ക്ക് അനുകൂല ഫലം.  ബിസിനസ് നടത്തുന്നവര്‍ക്ക് ലാഭം. രോഗദുരിതങ്ങളില് വിഷമിക്കുന്നവര്‍ക്ക് ആശ്വാസം. ഭക്ഷണത്തില് നിന്നുള്ള അലര്‍ജി പിടിപെടും. ,ആയുധം  അഗ്നി ഇവയാൽ  പരുക്കേല്‍ക്കാതെ ശ്രദ്ധിക്കുക. 

രേവതി : മാനസിക വിഷമതകൾ ശമിക്കും , സുഹൃത്തുക്കള് പിന്തുണ നൽകും . സ്വകാര്യ സ്ഥാപനങ്ങളില് ജോലി ലഭിക്കും. ബന്ധുക്കള് വഴി വരുന്ന വിവാഹാലോചനകളില് തീരുമാനമാകും.  ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില് വിജയിക്കും, സാമ്പത്തിക വിഷമം ശമിക്കും .
Previous Post Next Post