അച്ചൻകോവിലാറ്റില്‍ കൈപ്പുഴ കടവിന് സമീപത്ത് യുവാവിൻ്റെ മൃതദേഹം കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു



കൈപ്പുഴ: പന്തളത്ത് അച്ചൻകോവിലാറ്റില്‍ കൈപ്പുഴ കടവിന് സമീപത്ത് യുവാവിൻ്റെ മൃതദേഹം.മാവേലിക്കര ഭരണിക്കാവ് കുറത്തിയാട് തച്ചൻ പറമ്പില്‍ രാഹുലിൻ്റെ മൃതദേഹമാണ് കടവിന് സമീപത്ത് കണ്ടിരിക്കുന്നത്.

അച്ചൻകോവിലാറില്‍ പൊങ്ങിക്കിടന്ന മൃതദേഹം അടൂരില്‍ നിന്നും എത്തിയ ഫയർഫോഴ്സ് സംഘം ആണ് കരയ്ക്ക് അടുപ്പിച്ചത്.കൈപ്പുഴ കടവിന് സമീപം രാവിലെ മുതല്‍ ഒരു കാർ നിർത്തിയിട്ടിരുന്നു. ഈ വാഹനത്തിലാണ് മരിച്ച യുവാവ് എത്തിയതെന്നാണ് പ്രാഥമിക നിഗമനം.
പോലീസ് സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



Previous Post Next Post