രാമങ്കരി ഷാപ്പിലെ കൊലപാതകം; പ്രതികൾ പിടിയിൽ
ആലപ്പുഴ : കുട്ടനാട് രാമങ്കരി കുന്നംകരി വാഴയിൽ ഷാപ്പിൽ സുഹൃത്തുക്കളായ ജീവനക്കാർ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾ പിടിയിലായി.

കോഴിക്കോട് മാവൂർ ചെറുപ്പപാറയിൽ വീട്ടിൽ മുരളി(37) കൊല്ലപ്പെട്ട കേസിലാണ് രണ്ടുപേരെ രാമങ്കരി പോലീസ് അറസ്റ്റ് ചെയ്തത്.

കുറിച്ചി പഞ്ചായത്ത് നാലാം വാർഡ് മട്ടാഞ്ചേരി വീട്ടിൽ മെബിൻ(27),കൊട്ടാരക്കര മൈലം പഞ്ചായത്ത് ഏഴാം വാർഡ് ബംഗ്ലാതറ വീട്ടിൽ ശ്രീക്കുട്ടൻ(24) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ഒമ്പതാം തീയതി രാത്രി ആയിരുന്നു സംഭവം. 

രാമങ്കരി ഇൻസ്‌പെക്ടർ ജെ പ്രദീപ്, സബ് ഇൻസ്പെക്ടർ സഞ്ജീവ്, മുരുകൻ എ എസ് ഐമാരായ റിജോ ബൈജു,പ്രേംജിത്ത്, സി പി ഒമാരായ സുഭാഷ്,ജിനു,മോബിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Previous Post Next Post