ഗവർണർക്കു നേരെ കരിങ്കൊടി; കസ്റ്റഡിയിലെടുത്തവരെ മോചിപ്പിച്ച് ഡിവൈഎഫ്ഐകണ്ണൂർ : ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ കരിങ്കൊടി പ്രതിഷേധം. വയനാട് സന്ദർശനത്തിനായി എത്തിയ ഗവർണറെ മട്ടന്നൂർ, ഇരിട്ടി, പേരാവൂർ എന്നിവടങ്ങളിലാണ് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.

 കരിങ്കൊടി കാണിച്ച ചിലരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പൊലീസ് ജീപ്പ് തടഞ്ഞിട്ട് കസ്റ്റഡിയിലെടുത്തവരെ ഡിവൈഎഫ്ഐ പ്രവർത്തകർ മോചിപ്പിച്ചു. തുടർന്ന് മട്ടന്നൂർ ടൗണിൽ എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം അരങ്ങേറി.

ഇന്നലെ രാത്രി മാനന്തവാടിയിലെത്തുന്ന ഗവർണർ, ഇന്ന് രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അജീഷിന്റെയും പോളിന്റെയും, കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ ശരത്തിന്റെയും വീടുകൾ സന്ദർശിക്കും.
Previous Post Next Post