വിവാഹം ക്ഷണിക്കാൻ എത്തിയ പെൺ സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി; ഇരുവരും മലയാളികൾ


സിംഗപ്പൂർ :  വിവാഹം ക്ഷണിക്കാൻ എത്തിയ പെൺ സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. സംഭവം നടന്നത് സിംഗപ്പൂരിൽ. ഇരുവരും മലയാളികളാണ്. യുവാവിന്റെ താമസ സ്ഥലത്താണ് ദാരുണമായ സംഭവം നടന്നത്. ഇരുവരും ദീർഘകാലമായി അടുത്ത സുഹൃത്തുക്കളായിരുന്നു.

ഫെബ്രുവരി 22 ന് ആണ് പെൺകുട്ടിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്.  

കോന്നി മങ്ങാരം മേപ്രത്ത് പരേതനായ കെ.എൻ.സലീം (ബാബു വലഞ്ചുഴി) മകൾ അമിത സലീം (29) ആണ് കൊല്ലപ്പെട്ടത്. അമിതയെ കൊലപ്പെടുത്തിയ ശേഷം സുഹൃത്തായ കൊല്ലം അഞ്ചൽ ജങ്ഷൻ തേജസിൽ കെ.വി. ജോണിന്റെ മകനും സിംഗപ്പൂർ നാൻയാങ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിയുമായ ജോജി ജോൺ വർഗീസ് (29) ജീവനൊടുക്കുകയായിരുന്നുവെന്ന് പറയുന്നു.

എന്നാൽ രണ്ടു പേരുടെയും വീട്ടുകാർ ഈ നിലയിലാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിക്കുന്നില്ല. പക്ഷേ, സിംഗപ്പൂർ മലയാളികൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

അമിതയുടെ കബറടക്കം ചൊവ്വാഴ്ച രാത്രി 10 നടന്നു. മാതാവ്: സജി സലീം. സഹോദരങ്ങൾ: അമൽ സലീം, അജാസ് സലീം.

ജോജിയുടെ സംസ്‌കാരം ബുധനാഴ്ച 11 ന് അഞ്ചൽ സെന്റ് മേരീസ് കത്തോലിക്കാ ദൈവാലയ സെമിത്തേരിയിൽ നടക്കും. മാതാവ്: റാണി ജോൺ (അദ്ധ്യാപിക, സെന്റ് തോമസ് യുപിഎസ് പോത്തൻകോട്). സഹോദരൻ: ഡോ. ജോബി. ടി. ജോൺ (എയിംസ്, റായ്പൂർ).
Previous Post Next Post