മാൾ ജീവനക്കാരന്റെ മരണം കൊലപാതകം; സുരക്ഷാ ജീവനക്കാരന്‍ പിടിയിൽ


കൊച്ചി : മാൾ സൂപ്പർവൈസറെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്.

 കൊലപാതകത്തിൽ സുരക്ഷാ ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി വിജിത്ത് സേവ്യറിനെ(42) എളമക്കര പോലീസ് അ‌റസ്റ്റുചെയ്തു.

 തിങ്കളാഴ്ചയാണ് മാൾ സൂപ്പർവൈസറായ മനോജി(54) നെ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ അ‌ന്വേഷണത്തിൽ മരണം കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. 

മരണത്തിൽ അ‌സ്വാഭാവികത തോന്നിയതിനെ തുടർന്ന് വിജിത്തിനെ ചോദ്യം ചെയ്തിരുന്നു. വിശദമായ ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നെന്ന് പോലീസ് അ‌റിയിച്ചു.
 മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.
Previous Post Next Post