ഗരുഡൻ ‘തൂക്ക്’ വഴിപാടിനിടെ കുഞ്ഞ് വീണ സംഭവം.. നടപടിയെടുക്കാൻ നിർദ്ദേശം…ഇന്നലെ രാത്രിയിലാണ് ഏഴംകുളം ക്ഷേത്രത്തിലെ തൂക്കം വഴിപാടിനിടെ പത്തുമാസം പ്രായമുള്ള കുഞ്ഞ് തൂക്കുകാരൻ്റെ കൈയിൽ നിന്നും വീണത്.


 
പത്തനംതിട്ട: ഏഴംകുളം ക്ഷേത്രത്തിലെ ഗരുഡൻ ‘തൂക്ക്’ വഴിപാടിനിടെ പത്തുമാസം പ്രായമുള്ള കുഞ്ഞ് താഴെ വീണ സംഭവത്തില്‍ നടപടിയെടുക്കാൻ നിർദ്ദേശം നൽകി സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ . ജില്ലാ ശിശു സംരക്ഷണ സമിതിയോടാണ് നടപടിയെടുക്കാൻ ബാലാവകാശ കമ്മീഷൻ നിർദേശം നൽകിയത്. ഇന്നലെ രാത്രിയിലാണ് ഏഴംകുളം ക്ഷേത്രത്തിലെ തൂക്കം വഴിപാടിനിടെ പത്തുമാസം പ്രായമുള്ള കുഞ്ഞ് തൂക്കുകാരൻ്റെ കൈയിൽ നിന്നും വീണത്. വീഴ്ചയിൽ പരിക്കേറ്റ കുഞ്ഞ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
Previous Post Next Post