ബീച്ചില്‍ ഗുണ്ടാവിളയാട്ടം; ബസ് അടിച്ചു തകര്‍ത്തു, വീടിനു നേരെയും ആക്രമണം

 
തൃശൂര്‍ : കയ്പമംഗലം ബീച്ചില്‍ ഗുണ്ടാ വിളയാട്ടം. ബീച്ച് പരിസരത്ത് രാത്രിയില്‍ നിര്‍ത്തിയിട്ടിരുന്ന മത്സ്യത്തൊഴിലാളികളുടെ ബസ് ഒരു സംഘം ആളുകള്‍ ആക്രമിച്ചു.

 ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ബൈക്കിലെത്തിയ സംഘമാണ് അക്രമണത്തിന് പിന്നിലെന്ന് പറയുന്നു. ശ്രീ അയ്യപ്പ ഫിഷിംഗ് ഗ്രൂപ്പിന്‍റെ ബസാണ് ആക്രമിക്കപ്പെട്ടത്.

 റോഡിൽ ഇരിക്കുകയായിരുന്ന സന്തോഷ് എന്നയാളെയും മർദിച്ചിട്ടുണ്ട്. ഇതിന് ശേഷം വഞ്ചിപ്പുര ബീച്ചിലെത്തിയ സംഘം കിഴക്കെടത്ത് ജയശാഖന്‍റെ വീടിന്‍റെ ജനൽ ചില്ലുകളും അടിച്ചു തകർത്തിട്ടുണ്ട്. കയ്പമംഗലം പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.
Previous Post Next Post