വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിതിരുവനന്തപുരം: കിളിമാനൂർ തട്ടത്തുമലയിൽ വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

 തട്ടത്തുമല സ്വദേശിനി ലീല (60) ആണ് മരിച്ചത്. വീടിന് സമീപത്തെ തോട്ടിൽ നിന്നാണ് വയോധികയുടെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹത്തിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല.

തോടിന്റെ കരയിൽ തന്നെയാണ് ലീലയുടെ വീട്. വർഷങ്ങളായി ഒറ്റയ്ക്ക് കഴിയുകയായിരുന്ന ലീല കൂലിപ്പണി ചെയ്താണ് ജീവിക്കുന്നത്.

 ഒരാഴ്ചയായി ജോലിക്ക് പോയിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. കിളിമാനൂർ പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. പൊലീസ് പരിശോധനയിൽ വയോധികയുടെ വീട്ടിനകത്ത് വസ്ത്രങ്ങളും സാധനങ്ങളും മറ്റും വാരി വലിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. സമീപത്ത് ബല പ്രയോഗത്തിന്റെ ചില ലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്
Previous Post Next Post