ഓപ്പറേഷൻ നടത്തിയത് മുമ്പ് ആരോപണ വിധേയായ ഡോക്ടർ; സിസേറിയനിടെ കുഞ്ഞ് മരിച്ചു; പ്രതിഷേധവുമായി കോൺ​ഗ്രസ് പ്രവർത്തകർ


തിരുവനന്തപുരത്ത് സിസേറിയനിടെ കുഞ്ഞ് മരിച്ചു. പ്രതിഷേധവുമായി കോൺ​ഗ്രസ് പ്രവർത്തകർ. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ് സംഭവം. പാലോട് സ്വദേശിനി നിരഞ്ജനയുടെയും ബിനിലിന്റെയും കുഞ്ഞാണ് സിസേറിയനിടെ മരിച്ചത്. മുമ്പ് ആരോപണ വിധേയായ ഡോക്ടർ ബിന്ദു സുന്ദറുടെ നേതൃത്വത്തിൽ ആയിരുന്നു സിസേറിയൻ. സംഭവത്തിൽ സൂപ്രണ്ടിന്റെ ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു

ബിന്ദു സുന്ദറിൻ്റെ കാർ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. പോലീസ് എത്തി ഡോക്ടറെ പോലീസ് ജീപ്പിൽ കയറ്റി തിരികെ ആശുപത്രിയിൽ എത്തിച്ചു.

Previous Post Next Post