ഗവര്‍ണര്‍ വയനാട്ടിലേക്ക്; വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ നാളെ സന്ദര്‍ശിക്കും


തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വയനാട്ടിലേക്ക്. തിരുവനന്തപുരത്തു നിന്നും ഇന്ന് വൈകീട്ട് ഗവര്‍ണര്‍ മാനന്തവാടിയിലേക്ക് പോകും. നാളെ ഗവര്‍ണര്‍ വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തും.

കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച പടമല സ്വദേശി അജീഷിന്റെയും പാക്കം സ്വദേശി പോളിന്റെയും വീടുകളിലാണ് ഗവര്‍ണര്‍ പോകുക. വയനാട്ടിലെത്തുന്ന ആരിഫ് മുഹമ്മദ് ഖാന്‍ മാനന്തവാടി ബിഷപ്പുമായും കൂടിക്കാഴ്ച നടത്തും.

പോളിന്റെ മരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ താമരശേരി രൂപത രംഗത്തെത്തിയിരുന്നു. കര്‍ഷകന്റെ ജന്മാവകാശം ഇല്ലാതാക്കുന്ന ക്രൂരമായ സമീപനമാണ് ഭരണകൂടവും വനം വകുപ്പും സ്വീകരിക്കുന്നത്. ഭരണകൂടത്തിന്റെ അനാസ്ഥയും നിഷ്‌ക്രിയത്വവുമാണ് നിലവിലെ സംഭവങ്ങള്‍ക്ക് കാരണമെന്നും താമരശേരി രൂപത ആരോപിച്ചു.
Previous Post Next Post