തൃപ്പൂണിത്തുറ സ്ഫോടനം.. ഒരു മരണം…


 
എറണാകുളം: തൃപ്പൂണിത്തുറയിൽ പടക്കശേഖരം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. വിഷ്ണു എന്നയാളാണ് മരിച്ചത്. തിരുവനന്തപുരം ഉള്ളൂർ സ്വദേശിയാണ് മരിച്ച വിഷ്ണു. പാലക്കാട്ട് നിന്നും പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങളാണ് വാഹനത്തിൽ നിന്നിറക്കുമ്പോൾ പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയിൽ പതിനാറ് പേർക്ക് പരിക്കേറ്റു. ഇവരെ തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 4 പേരെ മെഡിക്കൽ കോളേജിലേക്കും മാറ്റിയിട്ടുണ്ട്.  

തൃപ്പൂണിത്തുറ പുതിയ കാവ് ക്ഷേത്രത്തിന് സമീപം ഇന്ന് രാവിലെ 10.30-ഓടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടത്തിൽ സമീപത്തെ 45 ഓളം വീടുകൾക്കും കേടുപാടുകളുണ്ടായി. ഒരു കിലോമീറ്റർ അകലെവരെ പൊട്ടിത്തറിയുടെ പ്രകമ്പനമുണ്ടായി. ആദ്യഘട്ടത്തിൽ 25 വീടുകൾക്ക് കേടുപാടുണ്ടായെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ 45 ഓളം കെട്ടിടങ്ങൾ തകർന്നതായി പ്രദേശവാസികൾ പറഞ്ഞു. അരക്കിലോമീറ്റർ ചുറ്റുപാടുളള വീടുകളെല്ലാം തകർന്ന നിലയിലാണ്. സമീപത്തെ ഇരുനിലവീടുകളുടെ മേൽക്കൂരകൾ വരെ തകർന്നു. കോൺഗ്രീറ്റുകൾ പൊട്ടിയകന്നനിലയാണ്. വീടിന്റെ വാതിലുകളും ജനലുകളും തകർന്നു.
Previous Post Next Post