കുന്നംകുളത്ത് ആന ഇടഞ്ഞു.. പാപ്പാനെ എടുത്തെറിഞ്ഞു…


തൃശ്ശൂർ : കുന്നംകുളത്ത് ആന ഇടഞ്ഞു. ചീരകുളം പൂരത്തിനെത്തിച്ച പാണഞ്ചേരി ഗജേന്ദ്രന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഇന്ന് രാവിലെ 8.30ന് ലോറിയിലേക്ക് കയറ്റുന്നതിനിടെയാണ് ആന ഇടഞ്ഞത്. ഇടഞ്ഞ ആന പാപ്പാനെ എടുത്തെറിഞ്ഞു. പരിക്കുകളോടെ പാപ്പാനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അരമണിക്കൂറോളം ആന സ്ഥലത്ത് പരിഭ്രാന്തി പരത്തി. ആനയെ പൂരത്തിനെത്തിച്ചിരുന്നെങ്കിലും എഴുന്നെള്ളിപ്പിന് ഇറക്കിയിരുന്നില്ല. ഇന്നലെ നടത്തിയ പരിശോധനയിൽ ആനയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായും മതപാട് ഉള്ളതായും കണ്ടെത്തിയിരുന്നു. ഇതോടെയാണ് ആനയെ പൂരത്തിനിറക്കേണ്ട എന്ന് തീരുമാനിച്ചത്.
Previous Post Next Post