കമല വിജയന്റെ ചികിത്സാ ചിലവുകൾക്കായി പണം അനുവദിച്ചു


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമല വിജയന്റെ ചികിത്സാ ചിലവുകൾക്കായി 2,69,434 രൂപ അനുവദിച്ചു. പൊതുഭരണ വകുപ്പാണ് തുക അനുവദിച്ച്‌ ഉത്തരവിറക്കിയത്. 

24.7.2023 മുതൽ 2.8.2023 വരെയുള്ള കാലയളവിൽ ചികിത്സയ്ക്ക് ചിലവായ തുകയിൽ അനുവദനീയമായ പണമാണ് അനുവദിച്ചിരിക്കുന്നതെന്ന് ജോയിന്റ് സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്

Previous Post Next Post