കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം


പാലക്കാട്: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു. ബൈക്ക് യാത്രികരായ വെമ്പല്ലൂർ എരട്ടോട് സ്വദേശി രാമന്റെ മകൻ രതീഷ്(22), കണ്ണന്നൂർ അമ്പാട് സ്വദേശി മാധവൻറെ മകൻ മിഥുൻ (19) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.15-ന് കൊടുവായൂർ – കാക്കയൂർ റോഡിൽ കാർഗിൽ ബസ് സ്റ്റോപ്പിനുസമീപത്താണ് അപകടമുണ്ടായത്.

സുഹൃത്തുക്കളായ ഇരുവരും കാക്കയൂരിലേയ്ക്ക് വരുംവഴിയാണ് അപകടം സംഭവിച്ചത്. ഇരുവരേയും ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കാർ ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതായും അപകടത്തെക്കുറിച്ച് വിശദാംശങ്ങൾ അറിവായിട്ടില്ലെന്നും പുതുനഗരം പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്
Previous Post Next Post