ലഹരിവസ്തുക്കളുടെ ഉപയോഗവും, വില്പനയും തടയുന്നതിന്റെ ഭാഗമായി ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ കോട്ടയം നാഗമ്പടം ബസ്റ്റാന്റിലും, റെയിൽവേ സ്റ്റേഷനിലും പരിസരത്തുമായി പോലീസ് മിന്നല്‍ പരിശോധന നടത്തി. ബസ്റ്റാൻഡിലെ കടകളിലും, യാത്രക്കാരെയും റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന യാത്രക്കാരെയും കേന്ദ്രീകരിച്ചായിരുന്നു പരിശോധന നടത്തിയത്. ബസ്റ്റാൻഡിലെ കടകളിലും, പരിസരങ്ങളിലും ലഹരി വില്പന തടയുന്നതിന്റെ ഭാഗമായാണ് പരിശോധന സംഘടിപ്പിച്ചത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ജില്ലാ ഡോഗ് സ്ക്വാഡും, കോട്ടയം ഈസ്റ്റ് പോലീസും ചേർന്നായിരുന്നു പരിശോധന നടത്തിയത്. ഇന്ന് ഉച്ചമുതൽ തുടങ്ങിയ പരിശോധന വൈകിട്ട് വരെ നീണ്ടുനിന്നു.
നാഗമ്പടം ബസ്റ്റാന്റിലും, റെയിൽവേ സ്റ്റേഷനിലും പോലീസ് മിന്നല്‍ പരിശോധന നടത്തി.
ജോവാൻ മധുമല
0
Tags
Top Stories