ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു
മലപ്പുറം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. നിലമ്പൂർ കാരാടിന് സമീപം ഇന്നലെ  ഉച്ചയോടെയായിരുന്നു സംഭവം. കാരാട് സ്വദേശിയുടെ കാറാണ് കത്തിനശിച്ചത്. ബോണറ്റിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബോണറ്റ് തുറന്ന് നോക്കിയപ്പോൾ തീ പടരുകയായിരുന്നു. സംഭവത്തിൽ ആർക്കും അപകടം സംഭവിച്ചിട്ടില്ല. നാട്ടുകാർ ചേർന്ന് തീ അണയ്‌ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവിൽ ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.


Previous Post Next Post