ബ്രേക്ക് ജാമായി…കാർ തലകീഴായി മറിഞ്ഞു….


 
തൃശ്ശൂര്‍: ബ്രേക്ക് ജാമായതിനെ തുടർന്ന് കാർ റോഡിന് നടുവില്‍ തലകീഴായി മറിഞ്ഞു. അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. ദേശീയപാത പോട്ട മേൽപ്പാലത്തിൽ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ തലകീഴായി മറിയുകയായിരുന്നു. കോഴിക്കോട് സ്വദേശി ഫഹിം (27), മലപ്പുറം സ്വദേശി മാജിദ് അബൂബക്കർ എന്നിവർക്കാണ് പരിക്കേറ്റത്. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചു. പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു.

Previous Post Next Post