കാൻസർ ചെറുക്കുന്ന വാക്‌സീൻ : റഷ്യൻ ശാസ്ത്രജ്ഞർ വിജയത്തോടടുത്തെന്ന് പുട്ടിൻ



മോസ്കോ : കാൻസർ ചെറുക്കുന്ന വാക്സീനുകളും പ്രതിരോധ മരുന്നുകളും വികസിപ്പിക്കുന്നതിൽ റഷ്യൻ ശാസ്ത്രജ്ഞർ വിജയത്തോടടുക്കുകയാണെന്ന് പ്രസിഡൻ്റ് വ്ലാഡിമിർ പുട്ടിൻ അറിയിച്ചു. ഇതു താമസിയാതെ ലഭ്യമാകും, പ്രഖ്യാപിച്ച പുട്ടിൻ ഇവ ഏതെല്ലാം കാണാനാകും ഉപയോഗപ്രദമാകുക തുടങ്ങിയ കാര്യങ്ങൾ വെളിപ്പെടുത്തിയില്ല.

സെർവിക്കൽ കാൻസർ ചില അർബുദങ്ങൾക്ക് കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസിനെതിരെ 6 അംഗീകൃത വാക്സിനുകൾ ഇന്ന് ലോകത്തുണ്ട്. കരളിൽ അർബുദത്തിനു കാരണമാകുന്ന ഹെപ്പറ്റൈറ്റിസ് ബി രോഗത്തിനും വാക്സീൻ ലഭ്യമാണ്. കഴിഞ്ഞ വർഷം ബ്രിട്ടീഷ് സർക്കാർ ജർമൻ കമ്പനിയായ ബയോഎൻടെക്കുമായി എംആർഎൻഎ കാൻസർ വാക്‌സീൻ സംബന്ധിച്ച കരാറിൽ ഏർപ്പെട്ടു. 2030 മുതൽ 10,000 ഷോട്ടുകൾ നൽകാനാണ് പദ്ധതി. ഫാർമസ്യൂട്ടിക്കൽ കമ്പനികളായ മോഡേണയും മെർക്ക് ആൻഡ് കോയും വികസിപ്പിച്ച വാക്സീൻ സ്കിൻ കാൻസർ ചികിത്സയിൽ ഗുണം ചെയ്യുന്നതായി പരീക്ഷണഘട്ടത്തിൽ കണ്ടെത്തി.
Previous Post Next Post