ഭാര്യയെ കൊന്നു; തലയറുത്ത് പിടിച്ച് റോഡിലൂടെ നടന്ന് യുവാവ്; അറസ്റ്റില്‍


ഉത്തര്‍പ്രദേശിലെ ബാറബങ്കിയില്‍ ഭാര്യയെ അതിക്രൂരമായി കൊന്ന് തലയറുത്തെടുത്ത് യുവാവ്. കല്‍പ്പണിക്കാരനായ അനിലെന്ന യുവാവാണ് അറുത്തെടുത്ത തലയുമായി കത്തിയും പിടിച്ച് റോഡിലൂടെ നടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഭയന്നുപോയ ആളുകള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് അനിലിനെ അറസ്റ്റ് ചെയ്തു.
എട്ട് വര്‍ഷം മുന്‍പായിരുന്നു അനില്‍ വിവാഹം കഴിച്ചത്. രണ്ട് മക്കളുമുണ്ട്. ഭാര്യയുമായി പിണങ്ങിയതിനെ തുടര്‍ന്ന് പിരിഞ്ഞ് കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഇയാള്‍ ക്രൂരമായി കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ ബുധനാഴ്ച പശ്ചിമ ബംഗാളിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗൗതം ഗുചെയ്ത് എന്നയാളാണ് കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ തലയറുത്ത് കൊന്നത്. അറുത്ത തലും അരിവാളുമായി നടന്ന പോകുന്ന ഗൗതമിന്‍റെ ചിത്രങ്ങള്‍ സഹിതം ആളുകള്‍ പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിക്കുകയായിരുന്നു.
Previous Post Next Post